വടകര: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം പുതുപ്പണം പാലയാട്ട് നടയില്‍ നടത്തിയ ചിത്രരചന മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ ദിഷാനി സിദ്ധാന്തപുരം, യുപി വിഭാഗത്തില്‍ അന്‍വിയ അനീഷ്, ഹൈസ്കൂള്‍ വിഭാഗത്തില്‍ കെ.ആദിഷ് എന്നിവര്‍ ജേതാക്കളായി.
സാംസ്കാരിക സദസ്, ഉറിയടി എന്നിവയും നടത്തി. സാംസ്കാരിക പരിപാടി രത്നാകരന് (റിട്ട.മര്‍ച്ചന്റ് നേവി) ഉദ്ഘാടനം ചെയ്തു. കെ.എം.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡോ: ചെറുവാച്ചേരി രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. രഘുനാഥന്, കെ.വി.സൂരജ് ലാല്‍, അവന്തിക, സുനില്‍ മലയില്‍, എം.എം.സത്യന് എന്നിവര്‍ സംബന്ധിച്ചു. വിജിത്ത് സ്വാഗതവും അതുല്‍ നന്ദിയും പറഞ്ഞു.