വടകര: വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍വോള്‍വ് കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി പത്താം
വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം കെ.കെ.രമ എംഎല്‍എ നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് വടകര നഗരസഭയിലെയും ഒഞ്ചിയം, ചോറോട്, ഏറാമല, അഴിയൂര്‍, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളിലെയും ഹരിത കര്‍മ സേനകള്‍ക്ക് ഇന്‍വോള്‍വിന്റെ നേതൃത്വത്തില്‍ ആദരം ഒരുക്കി. മാലിന്യ നിര്‍മാര്‍ജനത്തില്‍ സ്തുത്യര്‍ഹ സേവനം നടത്തുന്ന സേനക്ക് ഉപഹാരങ്ങളും സപ്പോര്‍ട്ടിംഗ് കിറ്റുകളും എംഎല്‍എ കൈമാറി. തുടര്‍ന്ന്,
ഫസ്റ്റ് എയ്ഡ് ആന്‍ഡ് ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍ പ്രാഥമിക അവബോധ ക്ലാസ് നടന്നു.
മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി പി രാജന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭാ ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ പി പ്രജിത, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സജീവ് കുമാര്‍, ഹരിയാലി കോഡിനേറ്റര്‍ മണലില്‍ മോഹനന്‍, ടി വി എ ജലീല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
എയ്ഞ്ചല്‍സ് വടകരയുമായി സഹകരിച്ചു കൊണ്ട് നടന്ന അവബോധ ക്ലാസ്, എയ്ഞ്ചല്‍സ് മുന്‍ ഡിസ്ട്രിക്ട്
കോഡിനേറ്ററും പയ്യോളി ഗവ. ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ എന്‍ രാജേഷ് നയിച്ചു. ഇന്‍വോള്‍വ് പ്രസിഡന്റ് ഡോ. പി.സിഷ സംസാരിച്ചു. ദശ വാര്‍ഷികാഘോഷ ലോഗോ രൂപകല്‍പന ചെയ്ത ഷിബിനുള്ള (ലോഗിന്‍ ഓര്‍ക്കാട്ടേരി) ഉപഹാരവും എംഎല്‍എ സമ്മാനിച്ചു.
ഇന്‍വോള്‍വ് ജനറല്‍ സെക്രട്ടറി ദീപേഷ് ഡി ആര്‍ സ്വാഗതവും ട്രഷറര്‍ പ്രേംജിത്ത് ലാല്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവക്ക് ഇന്‍വോള്‍വ് നാച്വര്‍ സെല്ലിന്റെ നേതൃത്വത്തില്‍ വിത്തു പേനകള്‍ സമ്മാനിച്ചു.