കൊയിലാണ്ടി: കൊയിലാണ്ടിയില്‍ റിട്ട.അധ്യാപകന് ബസ് തട്ടി മരിച്ചൂ. പന്തലായനി ആരാമത്തില്‍ (കാനാച്ചേരി)
അശോകന് (76) ആണ് മരിച്ചത്. അരിക്കുളം യുപി സ്കൂള്‍ അധ്യാപകനായിരുന്ന അശോകന് ഞായറാഴ്ച ഉച്ചക്കാണ് അപകടത്തില്‍പെട്ടത്. മാര്‍ക്കറ്റിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് തട്ടുകയായിരുന്നു.
ഉടന്‍ കൊയിലാണ്ടി താലൂക്കാശുപത്രിയിലും തടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: രാധ (റിട്ട. അധ്യാപിക വീമംഗലം സ്കൂള്‍). മക്കള്‍: രസിത, രോഷ്നി. മരുമകന്: ജിതേഷ് (കോമത്തുകര).