വടകര: റംസാന് വ്രതാരംഭത്തിനു പിന്നാലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റുമായി സ്നേഹപൂര്‍വം റംസാന് -2025 മാക്കൂല്‍പീടിക പ്രവര്‍ത്തകര്‍ രംഗത്ത്. നോമ്പുതുറ വിഭവങ്ങളടങ്ങിയ ഇഫ്താര്‍ കിറ്റ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. ഇതോടൊപ്പം റെയില്‍വേ സ്റ്റേഷനിലേക്കുള്ള വീല്‍ ചെയര്‍ സ്റ്റേഷന് മാസ്റ്റര്‍ പി.സജിത്ത് ലാലിനു നല്‍കിക്കൊണ്ട് കെ.കെ.രമ എംഎല്‍എ
ഉദ്ഘാടനം നിര്‍വഹിച്ചു. നന്മയുടെ ഇത്തരം അംശങ്ങള്‍ ഏവരും ചേര്‍ത്തുപിടിക്കണമെന്ന് എംഎല്‍എ പറഞ്ഞു. വത്സലന്‍ കുനിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണലില്‍ മോഹനന്, ആര്‍പിഎഫ് ഹെഡ്കോണ്‍സ്റ്റബിള്‍ എം.കെ.മഹേഷ്, കെ.കെ.സഫീര്‍, വി.പി.ഉസ്മാന് എന്നിവര്‍ പ്രസംഗിച്ചു.