തിരുവനന്തപുരം: കഴിഞ്ഞ ഏഴു ദിവസമായി സെക്രട്ടറിയേറ്റ് നടയില്‍ നടന്നുവന്ന സ്വകാര്യ ഫാര്‍മസിസ്റ്റുമാരുടെ സപ്തദിന യാചനാ സമരം അവസാനിച്ചു. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലെ ഫാര്‍മസിസ്റ്റുമാരുടെ മിനിമം വേതനം ഉടന്‍ പുതുക്കി
നിശ്ചയിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) നേതൃത്വത്തില്‍ ഓഗസ്ത് 19 നാണ് യാചനാസമരം ആരംഭിച്ചത്. ഏഴ് വര്‍ഷത്തോളമായി പുതുക്കി നിശ്ചയിക്കാത്ത സാഹചര്യത്തില്‍ ആരംഭിച്ച സമരത്തിന്റെ സമാപനം ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ.പി.തമ്പി കണ്ണാടന്‍ ഉദ്ഘാടനം ചെയ്തു.
തൊഴില്‍ വകുപ്പ് 2023 ഏപ്രില്‍ 29ന് മിനിമം വേതനം പുതുക്കാനുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും അന്തിമ വിജ്ഞാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന്നിടയില്‍ നിരവധി സമരപരിപാടികള്‍ അസോസിയേഷന് നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയിരുന്നു.
നാളിതുവരെയായും ഒരു കരട് വിജ്ഞാപനം വന്നിട്ട് 16 മാസത്തിന് മുകളിലായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍
കാലതാമസം ഉണ്ടായിട്ടില്ല.
മുന്‍പ് പ്രഖ്യാപിച്ച എല്ലാ മിനിമം വേതനത്തിലും ‘മാനേജര്‍’ എന്ന തസ്തിക ഉണ്ടായിരുന്നു എന്നാല്‍ ഇത്തവണ പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തില്‍ മാനേജര്‍ പോസ്റ്റ് ഉള്‍പ്പെട്ടില്ല എന്ന വാദമാണ് അന്തിമ വിജ്ഞാപനം വൈകുന്നതിന് കാരണമായി തൊഴില്‍ വകുപ്പ് പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ സങ്കേതികത്വം പരിഹരിച്ച് കഴിഞ്ഞവര്‍ഷം തന്നെ നടപ്പില്‍ വരേണ്ടിയിരുന്ന മിനിമം വേതനം, 16 മാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍
പ്രതിഷേധിച്ചാണ് വേറിട്ട സമരം സംഘടിപ്പിക്കേണ്ടിവന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മിനിമം വേതനം നടപ്പാക്കുന്നതിലൂടെ യാതൊരു രീതിലുള്ള ബാധ്യതയും സര്‍ക്കാരിന് വരുന്നില്ല. എന്നിട്ടും ഈ കാലതാമസം
ഉണ്ടാകുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാകുന്നില്ല. കെപിപിഎ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. മിനിമം വേജസ് പുതുക്കി നിശ്ചയിച്ചുള്ള അന്തിമ വിജ്ഞാപനം ഉടന്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.
സമാപന പരിപാടിയില്‍ കെപിപിഎ സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോര്‍ജ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പ്രവീണ്‍,
ജനകീയ ആരോഗ്യ പ്രവര്ത്തകന് സനല്‍.സി.ആലപ്പുഴ, കെപിപിഎ സ്ഥാപക പ്രസിഡന്റ് എം.ജയപാലന് സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ അംഗങ്ങളായ എ.ജാസ്മി മോള്, ദിലീപ് കുമാര്‍.ടി.ആര്, സംസ്ഥാന ട്രഷറര്‍ നവജി.ടി.വി, ടി.സുഹൈബ്, കെ.വി.പങ്കജാക്ഷന്, ചെറിന്നിയൂര് രാജീവ്, എന്‍.സിനീഷ്, മുഹമ്മദ് സലീം, എല്സന് പോള്‍ എന്നിവര്‍ സംസാരിച്ചു.