വടകര: കോടിക്കണക്കിനു രൂപയുടെ സ്വര്‍ണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങള്‍
നശിപ്പിച്ച നിലയില്‍. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കില്‍ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് വീണ്ടെടുക്കാന്‍ അന്വേഷണസംഘം ശ്രമം ആരംഭിച്ചു. ഇതോടൊപ്പം സ്വര്‍ണം പണയം വെക്കാന്‍ പ്രതിയായ മുന്‍ മാനേജര്‍ തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനു (34) സഹായം ചെയ്ത മറ്റൊരു തമിഴ്നാട് സ്വദേശിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുന്‍ ബ്രാഞ്ച് മാനേജര്‍ മധ ജയകുമാറിന് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ സ്വര്‍ണം പണയപ്പെടുത്താന്‍ സഹായം ചെയ്തത് ബാങ്കിലെ കരാര്‍ ജീവനക്കാരന് കാര്‍ത്തിക് എന്നയാളാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. പണയപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ തിരുപ്പൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് കാര്‍ത്തിക് കടന്ന് കളയുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ
കണ്ടെത്താനാണ് ശ്രമം. ഇയാളില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ 20 ബിനാമി അക്കൗണ്ടുകളിലൂടെയാണ് സ്വര്‍ണം പണയപ്പെടുത്തി പണം പിന്‍വലിച്ചത്. കാര്‍ത്തികിന്റെ സഹായത്തോടെ പലരുടെയും പേരിലാണ് ബാങ്കില്‍ സ്വര്‍ണം പണയപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ സ്വര്‍ണം പണയം വെച്ച തുകകള്‍ എല്ലാം എത്തിയത് പ്രതിയായ മധ ജയകുമാറിന്റെ അക്കൗണ്ടുകളിലേക്കാണ്. രണ്ട് ബ്രാഞ്ചുകളിലായി പണയപ്പെടുത്തിയ 5.300 കി.ഗ്രാം സ്വര്‍ണമാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ബാക്കിയുള്ള സ്വര്‍ണവും കൂടി കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
സ്വര്‍ണം കണ്ടെത്താന്‍ തമിഴ്നാട്ടിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘം വടകരയില്‍ തിരിച്ചെത്തി. പ്രതിയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത സ്വര്‍ണം വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ
വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് മുന്‍പായി പ്രതിയെ പോലീസ് കോടതിയില്‍ തിരികെ ഹാജരാക്കണം. ബാക്കി സ്വര്‍ണം കൂടി കണ്ടെത്താന്‍ വീണ്ടും പോലീസ് കസ്റ്റഡി അപേക്ഷ നല്‍കാനാണ് സാധ്യത. 26.24 കിലോ പണയ സ്വര്‍ണമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നു പ്രതി തട്ടിയെടുത്തത്.


സ്വര്‍ണം കണ്ടെത്താന്‍ തമിഴ്നാട്ടിലേക്ക് പോയ ക്രൈംബ്രാഞ്ച് സംഘം വടകരയില്‍ തിരിച്ചെത്തി. പ്രതിയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. കണ്ടെടുത്ത സ്വര്‍ണം വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ
