നാദാപുരം: മരുതോങ്കരയില്‍ വില്പനക്കെത്തിച്ച ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ മഹാബുല്‍ മൊണ്ടല്‍, സജി ബുല്‍ സെയ്ഖ് എന്നിവരെയാണ് നാദാപുരം ഡിവൈഎസ്പിയുടെ സ്ക്വാഡ്

അംഗങ്ങളും തൊട്ടില്‍പാലം പോലീസും ചേര്‍ന്ന് പിടികൂടിയത്. പ്രതികളില്‍ നിന്ന് 14 ഓളം ബോട്ടിലുകളിലായി സൂക്ഷിച്ച നിലയില്‍ 1.080 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ കുറ്റ്യാടിയില്‍ 0.10 ഗ്രാം ബ്രൗണ്‍ ഷുഗറുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി മിഥുന് മൊണ്ടലിനെയും പോലീസ് പിടികൂടി
