
വടകര: നമ്മുടെ നാട്ടില്‍ ഇന്ന് കാണുന്ന അശാന്തി മാറ്റാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് കെ.കെ.രമ എംഎല്‍എ പറഞ്ഞു. മക്കളെ ഓര്‍ത്ത് വിലപിക്കുന്ന രക്ഷിതാക്കളെയാണ് ഇന്ന് കാണുന്നത്. കുട്ടികളെ നേരിന്റെ വഴിയിലേക്ക് നയിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും മാത്രമല്ല സമൂഹം ഒന്നടങ്കം രംഗത്ത് വരണം.
വടകര റോട്ടറി ബധിര വിദ്യാലയത്തിന്റെ 32-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. റോട്ടറി പ്രസിഡന്റ് കെ. രവിചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ.എ.കെ.രാജന്, ഡോ.കെ.എം.അബ്ദുല്ല, പി.പി.രാജന്, പി.സി.ബലറാം, വി.മഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു. പ്രധാന അധ്യാപിക എം.മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.