മുഖമുദ്രയാണെന്ന് കെ.കെ രമ എംഎല്‍എ. വടകര സിഎച്ച് സെന്റര്‍ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പാലിയേറ്റിവ് ക്ലിനിക്കിന്റെയും സിഎച്ച് സെന്റര്‍ സംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കിടപ്പിലായ രോഗികളെ വീട്ടില്‍ ചെന്ന് സാന്ത്വനമേകി പരിചരിക്കുകയാണ് സിഎച്ച് സെന്റര്‍ വളണ്ടിയര്‍മാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മഹത്തരങ്ങളായ ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങള്‍ സിഎച്ച് സെന്ററിന് മാത്രമേ സാധിക്കുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വടകര ജില്ല ആശുപത്രി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെത്തുന്നതും അല്ലാത്തതുമായ നിര്‍ധന രോഗികള്‍ക്ക് സൗജന്യ മരുന്ന് വിതരണം, വളണ്ടിയര്‍ സേവനം, സൗജന്യ മെഡിക്കല്‍ ഉപകരണ വിതരണം തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷമായി നടത്തിവരികയാണ്. ചടങ്ങില്‍ ഒ.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോ: പി.നസീര്‍ സാന്ത്വന പരിചരണ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ഷമീമ മുഖ്യപ്രഭാഷണം നടത്തി.
എംസി വടകര, ഫൈസല്‍ രാമത്ത്, അഷറഫ് നങ്ങാത്ത്, തായമ്പത്ത് കുഞ്ഞാലി, ഇസ്മായില്‍ എടച്ചേരി, കരുവാണ്ടി മുസ്തഫ, പി.കെ.സി.റഷീദ്, പി.എം മുസ്തഫ, പി.കെ.സി.അഫ്‌സല്‍, പി.കെ.സി.ഫൈസല്‍, ഷുഹൈബ് തങ്ങള്‍, പി.സഫിയ, പി.സുരയ്യ, വി.ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. സൂപ്പി തിരുവള്ളൂര്‍ പദ്ധതി വിശദീകരണം നടത്തി. പി.വി.അബ്ദുറഹിമാന്‍ സ്വാഗതവും റസിയ അശ്റഫ് നന്ദിയും പറഞ്ഞു.