ചൊക്ലി: കടവത്തൂരിലുണ്ടായ അഗ്നിബാധയില്‍ നാലു കടകള്‍ക്ക് നാശം. തീപിടിത്തത്തില്‍ ടൗണിലെ മെട്രൊ ഫാന്‍സി പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ പര്‍ദ ഷോപ്പിലും തീപിടുത്തം വ്യാപിച്ചു. ഡാസില്‍ ഫാന്‍സിക്കും നാശമുണ്ടായി.
പാനൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു. ഇന്ന് പുലര്‍ച്ചെ സമീപത്തെ കൊപ്ര കടയ്ക്ക് തീപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈകുന്നേരത്തോടെ കടവത്തൂരില്‍ വീണ്ടും തീപിടിത്തമുണ്ടായിട്ടുള്ളത്.

വ്യാപാരികള്‍ക്ക് സഹായവുമായി ഏകോപന സമിതി’
കടവത്തൂരില്‍ തീ പിടിത്തത്തില്‍ നാശം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. മെട്രോ ഫാന്‍സിക്ക് പത്ത് ലക്ഷ രൂപയും ഡാസില്‍ ഫാന്‍സി, റൂബി പര്‍ദ ഷോപ്പ്, റോയല്‍ കൊപ്ര സെന്റര്‍ എന്നിവക്ക് രണ്ട് ലക്ഷം രൂപ വീതവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സിക്രട്ടറി ദേവസ്യ മേച്ചേരി അടിയന്തര സഹായം പ്രഖ്യാപിച്ചു.