മണിയൂര്‍: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പൊളിക്കാന്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കത്തിച്ച് പ്രതിഷേധം. കോണ്‍ഗ്രസ് മണിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിന് മഹിളാ കോണ്‍ഗ്രസ് വില്ല്യാപ്പള്ളി
ബ്ലോക്ക് പ്രസിഡന്റ് ശാലിനി, ചാലില്‍ അഷ്‌റഫ്, പ്രമീള ഒപി, കമല ആര്‍ പണിക്കര്‍, സുനില്‍കുമാര്‍ സി.എം, ജാബിര്‍ വി.കെ.സി, അതുല്‍ എളമ്പിലാട്, രാജന്‍ കുറുന്തോടി, രാധാകൃഷ്ണന്‍ ഒതയോത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
