
അഴിയൂര്‍: ഹൈദരാബാദ്-ബംഗളൂരു ഹൈവേയില്‍ ബൈക്കപകടത്തില്‍ അഴിയൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. മാഹി റെയില്‍വേ സ്റ്റേഷന് സമീപം ദിവാഘറില്‍ അശോകന് കരുവന്തുരുത്തിയുടെയും (ഉണ്ണി) ശ്രീജ പട്ടാണിപ്പറമ്പത്തിന്റെയും മകന് അക്ഷയ് (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടം. ഭാര്യ: വിഷ്ണുപ്രിയ (നിംഹാന്‍സ് ബംഗളൂരു). മകന്: തന്മയ്. സഹോദരി: ഹൃദ്യ അശോകന് (ശ്രീക്കുട്ടി) നഴ്സിംഗ് വിദ്യാര്‍ഥിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് മാഹി പൂഴിത്തല ശ്മശാനത്തില്‍.