തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍. ജനുവരിയിലെ കുടിശ്ശികയാണ്
സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികാ വിതരണം പൂര്‍ത്തിയായി. ഇതിന് പിന്നാലെ തങ്ങളുടെ സമരം വിജയമാണെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എം.എ.ബിന്ദു പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നു ബിന്ദു പറഞ്ഞു.
അതിനിടെ ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. സംസ്ഥാനത്ത് ഒരു ആശയ്ക്ക് പ്രതിമാസം 13,000 രൂപയ്ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ട്. അതില്‍ 9500 രൂപ സംസ്ഥാനം മാത്രം നല്‍കുന്നതാണ്. കേരള സര്‍ക്കാരിന് ഇക്കാര്യത്തില്‍ കടുംപിടിത്തം ഇല്ല. ആശ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവ പൂര്‍ണമായ
സമീപനമാണ് സംസ്ഥാനത്തിന്റേതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആശമാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്തവരെ പത്താം ക്ലാസ് പൂര്‍ത്തീകരിച്ചാണ് ആശമാരാക്കിയിട്ടുള്ളത്. കമ്പ്യൂട്ടര്‍ സാക്ഷരത അടക്കം ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.