കോഴിക്കോട്: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന കൊടിയ ചൂഷണങ്ങള്‍ പഠിച്ച് ജസ്റ്റിസ് ഹേമ സര്‍ക്കാരിന് നല്കിയ
റിപ്പോര്‍ട്ട് അഞ്ച് വര്‍ഷം പൂഴ്ത്തിവെക്കുകയും ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ പ്രശസ്ത ബംഗാളി നടി പരസ്യമായി ലൈംഗിക ആരോപണം ഉന്നയിച്ചിട്ടും അദ്ദേഹത്തിന് സംരക്ഷണ കവചമൊരുക്കിയ മന്ത്രി സജി ചെറിയാന് എന്ന സംസ്കാരിക മന്ത്രി മാന്യതയുണ്ടെങ്കില്‍ രാജി വെച്ചു പുറത്തുപോകണമെന്ന് ആര്‍എംപിഐ
സംസ്ഥാന സെക്രട്ടറി എന്‍.വേണു. വിവരാവകാശ കമ്മീഷന്റെ ശക്തമായ തീരുമാനം കൊണ്ടുമാത്രമാണ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട്
വെളിച്ചം കണ്ടത്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ യാതൊരു തടസ്സവും നിയമപരമായി ഇല്ലാഞ്ഞിട്ടും വൈകിയതിന്റെ പിന്നില്‍ സര്‍ക്കാരിന്റെ വേട്ടക്കാരോടുള്ള വിധേയത്വം മാത്രമാണ്. പരസ്യമായ ലൈംഗിക ആരോപണം ഉയര്‍ന്നുവന്ന സംവിധായകനും
ചലച്ചിത്ര കോര്പറേഷന് ചെയര്‍മാനുമായ രഞ്ജിത്തിനെ മഹത്വവത്കരിച്ച മന്ത്രി സജി ചെറിയാന് സാംസ്കാരിക കേരളത്തിന് അപമാനമാണ്. അമ്മ ജനറല്‍ കണ്‍വീനര്‍ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തും രാജിവെച്ചത് ഗത്യന്തരമില്ലാത്തതു കൊണ്ടുമാത്രമാണ്. ഹേമ കമ്മീഷനു മുന്നില്‍ പീഡന ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തികള്‍ക്കെതിരെ സ്വമേധയ സര്‍ക്കാര്‍ കേസെടുത്ത് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സിനിമാരംഗത്തെ പ്രധാന നായികമാര്‍ പരസ്യമായി ലൈംഗിക ആരോപണം ഉന്നയിച്ചിട്ടും പരാതി എഴുതി തരണമെന്ന ന്യായം വേട്ടക്കാരെ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ മുടന്തന്‍ ന്യായമാണ് ഭരണപക്ഷ എംഎല്‍എ മുകേഷിനെതിരെ കൂടി പീഡന ആരോപണം ഉയര്‍ന്നു വന്നതില്‍
നിന്നു സര്‍ക്കാരിന്റെ ഒളിച്ചു കളിയുടെ കാരണം വ്യക്തമാണെന്നും എന്‍.വേണു പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.