നാദാപുരം: കുന്നുമ്മലില്‍ മാരക ലഹരി മരുന്നായ മെത്താംഫെറ്റാമിനുമായി യുവാവ് എക്സൈസ് പിടിയില്‍. കുന്നുമ്മല്‍
നെരോത്ത് പി.പി.റംഷീദിനെയാണ് (28) നാദാപുരം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന് ആന്റണിയും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പൂവുള്ളതില്‍ മുക്ക് കുനിയില്‍ സ്കൂള്‍ റോഡില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. 8.4 ഗ്രാം മെത്താംഫെറ്റാമിന്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സി.പി.ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദീപുലാല്‍, ഷിജിന്, രജിലേഷ്, വിജേഷ്, അശ്വിന്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബബിത, സൂര്യ, ഡ്രൈവര്‍ ബബിന്‍ എന്നിവരുള്‍പെട്ട സംഘമാണ് റംഷീദിനെ പിടികൂടിയത്.