വടകര: വോളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഐപിഎം അക്കാദമിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരിക്കാന്‍
വേണ്ടി നടന്ന വോളി ടൂര്‍ണമെന്റ് വടകര എംപി ഷാഫി പറമ്പിന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഷീര്‍ പട്ടാര അധ്യക്ഷത വഹിച്ചു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ്, മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പി.കെ.സതീശന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ഐ പി.എം കാമ്പസ് ഡയരക്ടര്‍ പ്രസാദ് കൊടുവട്ടാട്ട്, കോച്ച് വി.എം.ഷീജിത്ത് എന്നിവര്‍ മൊമന്റോ കൈമാറി. ജയന് ഐപിഎം സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.
സമാപന ചടങ്ങില്‍ വിജയികളായ ഐപിഎം അക്കാദമിക്കും റണ്ണറപ്പായ റയില്വ്യൂവിനും ഐ.പി.എം ചെയര്മാന് നരേന്ദ്രന്
കൊടുവട്ടാട്ടിന്റെ സാന്നിധ്യത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേര്‍സണ്‍ കെ. പി ബിന്ദു സമ്മാനദാനം നിര്‍വഹിച്ചു.

സമാപന ചടങ്ങില്‍ വിജയികളായ ഐപിഎം അക്കാദമിക്കും റണ്ണറപ്പായ റയില്വ്യൂവിനും ഐ.പി.എം ചെയര്മാന് നരേന്ദ്രന്
