വടകര: ഫ്രഞ്ച് അധിനിവേശത്തിന്റെ ചരിത്രപരവും സാംസ്കാരിക പരവുമായ വൈവിധ്യങ്ങളെ ശക്തമായി ആവിഷ്കരിച്ച
കൃതിയാണ് എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങള്‍ എന്ന് എഴുത്തുകാരന് എന്‍.എസ്.മാധവന് പറഞ്ഞു.
‘മയ്യഴി പുഴയുടെ തീരങ്ങളില്‍’ രചനയുടെ 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ വടകര സാഹിത്യവേദി സംഘടിപ്പിച്ച എം മുകുന്ദന് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഭൂമിശാസ്ത്ര പരമായി മുഖ്യധാരാ ചരിത്രത്തിലും വിഘടിച്ചു നിന്നിരുന്ന ഒരു ചെറിയ പ്രദേശത്തിന്റെ വലിയ കഥയാണ് മയ്യഴി പുഴയുടെ തീരങ്ങളില്‍.ഫ്രഞ്ച് ഭരണം അത്ര സുഖകരമായിരുന്നില്ല. വളരെ ക്രൂരമായ നിയമങ്ങള്‍ നടപ്പിലാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ച് വരേണ്യ വര്‍ഗ്ഗത്തെ സൃഷ്ടിക്കലായിരുന്നു അവരുടെ ചുമതല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും മാഹിക്ക് സ്വാതന്ത്ര്യം നല്കാന് അവര്‍ തയ്യാറായിരുന്നില്ല. സ്വാതന്ത്ര്യ വാഞ്ഛയുള്ള ജനതയുടെ ബിംബകല്പനയാണ് ‘മയ്യഴി പുഴയുടെ തീരങ്ങളി’ലെ തുമ്പികള്‍.
നോവലിലെ ദാസന് എന്ന കേന്ദ്ര കഥാപാത്രത്തിന് വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ട്.
കമ്യൂണിസ്റ്റായ കുഞ്ഞനന്തനില്‍ നിന്നാണ് സ്വാതന്ത്ര്യബോധം ദാസനില്‍ പകര്‍ന്നു കിട്ടിയത്. ഫ്രഞ്ച് അധീശത്വത്തിന്റെ ക്രൂരതകളെ കുറിച്ചു പാശ്ചാത്യസാഹിത്യത്തില്‍ വിലലിലെണ്ണാവുന്ന കൃതികളേ ഉളളൂ. 1977ല്‍ അള്‍ജീറിയന്‍ യുദ്ധത്തെക്കുറിച്ച് എ സാവേജ് വാര് ഓഫ് പീസ് നോവല്‍ വന്നു. രണ്ടാമത്തെത് ആല്‍ബര്‍ കാമുവിന്റെ ദി പ്ലേഗ്. ഇന്ത്യയില്‍ 2015ല്‍ ഒരു നോവല്‍. ദ ഇന്ത്യന്‍ വാര്, ഫ്രഞ്ചുകാരന് എഴുതിയ നോവലായിരുന്ന് അത്. യുആര്‍. അനന്തമൂര്‍ത്തിയുടെ ഭാരതിപുരയിലും ഫ്രഞ്ച് അധിനിവേശത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ലോകസാഹിത്യത്തിലും ഭാരതീയ സാഹിത്യത്തിലും ഫ്രഞ്ച് അധീശത്വത്തെ കുറിച്ച് വന്ന സാഹിത്യസൃഷ്ടികള്‍ വളരെ കുറവാണ്. അധിനിവേശം സമൂഹത്തിലുണ്ടാക്കുന്ന വിള്ളലുകളെയും മാറ്റങ്ങളെയും കുറിച്ച്
എഴുതിയ പ്രധാന നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. വലിയ സാമ്രാജ്യത്വശക്തികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അടിച്ചമര്‍ത്തി ജനതയെ ഭരിച്ചു പോന്നു. അവര്‍ അവശേഷിപ്പിച്ചുപോയ മാനസികവും ചരിത്രപരവും സാമൂഹികപരമായുമായ മാറ്റങ്ങളെക്കുറിച്ച് ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ല എന്നുള്ളത് അത്ഭുതമാണ്. ആ കുറവ് നികത്തി എന്നുള്ളതാണ് മയ്യഴി പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ വലിയ പ്രാധാന്യമെന്ന് എന്‍.എസ്.മാധവന് പറഞ്ഞു.
സാഹിത്യവേദി പ്രസിഡന്റ് കൂടിയായ കവി വീരാന്‍കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സുഭാഷ്ചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. കഥാകൃത്ത് എം മുകുന്ദനെ അമരാവതി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് അമരാവതി രാധാകൃഷ്ണന് പൊന്നാട അണിയിച്ചു. ഡോ.എ.കെ.രാജന് ആദര പത്രം സമര്‍പിച്ചു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ രണ്ടാം പതിപ്പ് സുഭാഷ് ചന്ദ്രന്
നല്‍കികൊണ്ട് സാറാജോസഫ് പ്രകാശനം ചെയ്തു. ‘ഓന് ദി ബാങ്ക്സ് ഓഫ് മയ്യഴി’ എന്ന പുസ്തകത്തിന്റെ പ്രകാശനം എന്‍.എസ്. മാധവന് ഡോ.ഇ.വി.രാമകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. ‘എംബസിക്കാലം ‘എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വി.രാജകൃഷ്ണന് ഡോ.കെ.എം.ഭരതന് നല്കി പ്രകാശനം ചെയ്തു. അതിഥികള്‍ക്ക് പി.പി.ദാമോദരന്‍ ഉപഹാരം സമര്‍പ്പിച്ചു. എം മുകുന്ദന് മറുമൊഴി നല്കി. സാഹിത്യവേദി സെക്രട്ടറി പി.പി.രാജന് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.കെ.രാമചന്ദ്രന് നന്ദിയും പറഞ്ഞു. നേരത്തെ വിവിധ വിഷയങ്ങളില്‍ മൂന്ന് സെഷനുകളിലായി സംവാദവും നടന്നു.