മരുതോങ്കര: സെക്രട്ടേറിയറ്റിന് മുന്നില്‍ നീതിക്കു വേണ്ടി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു
കോണ്‍ഗ്രസ് മരുതോങ്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. തുടര്‍ന്നു നടന്ന യോഗം യുഡിഎഫ് കണ്‍വീനര്‍ കെ.കെ.പാര്‍ഥന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കോവുമ്മല്‍ അമ്മത്, സനല്‍ വക്കത്ത്, പി.പി.കെ.നവാസ്, സഹല്‍ അഹമ്മത്, ജംഷി അടുക്കത്ത്, ഫിറോസ് കോരങ്കോട്ട്, പി.സി.രാജന്‍, ശശീന്ദ്രന്‍ കിളയില്‍, പി.സി. ഗോപി, ബബിലേഷ് കാവില്‍ എന്നിവര്‍ സംസാരിച്ചു.
