കോഴിക്കോട്: ജില്ലയില്‍ പൊതുവെയും വടകര താലൂക്കില്‍ പ്രത്യേകിച്ചും ജനങ്ങള്‍
സംഘടിതമായി സിപിഎമ്മില്‍ നിന്ന് ഒഴിഞ്ഞു പോകുന്നു എന്നാണ് പുറമേരി പഞ്ചായത്തിലെ 14-ാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കെ.ബാലനാരായണനും കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 182 വോട്ടിനു സിപിഎം വിജയിച്ച വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി അജയന് പുതിയോട്ടില്‍ വെന്നിക്കൊടി പാറിച്ചിട്ടുള്ളത്. ഈ അട്ടിമറി വിജയം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
ഇടതു ഭരണത്തിന്റെ ജനവിരുദ്ധതയും സിപിഎമ്മിന്റെ അവസരവാദ രാഷ്ട്രീയവും ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഈ വിജയമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.