ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചോറോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
പിഎസ് സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു നല്കിയ കേരള സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ അതിശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സതീശന് കുരിയാടി മുന്നറിയിപ്പ് നല്കി.
മണ്ഡലം പ്രസിഡന്റ് അഡ്വ:പി.ടി.കെ.നജ്മല്‍ അധ്യക്ഷത വഹിച്ചു. സി.നിജിന്‍, ആര്. കെ.പ്രവീണ്‍കുമാര്‍, കെ.കെ.റിനീഷ്, രാജന് കുഴിച്ചാലില്‍, ബിന്ദു വാഴയില്‍, രജിത്ത് മാലോല്‍, എ. ഭാസ്കരന്, കെ.കെ.മോഹന്‍ദാസ്, ടി.എം.ബിജു, മുസ്തഫ വള്ളിക്കാട്, സുകുമാരന്‍ ബാലവാടി എന്നിവര്‍ സംസാരിച്ചു.