നാദാപുരം: സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സഹകരണ സ്ഥാപനങ്ങള്‍ നാടിന്റെ നട്ടെല്ലാണെന്നും ജനങ്ങളുടെ
വിശ്വാസ്യത ആര്‍ജിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു.
നാദാപുരം സഹകരണ അര്‍ബന്‍ ബാങ്ക് മിഷന്-25 പദ്ധതിയുടെ ഭാഗമായി വെബ്സൈറ്റ് ലോഞ്ചിങ്ങും ഷെയര്‍ ക്യാമ്പയിന് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ബാങ്കുകള്‍ മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വിഭിന്നമാണെന്നും അതുകൊണ്ടുതന്നെ ബാങ്കിംഗ് മേഖലയില്‍ ഒട്ടേറെ സേവനങ്ങള്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് ചെയ്യാന്‍
സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് ചെയര്മാന് എം.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ കെ.എന്‍ അബ്ദുറഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ വകുപ്പ് ഇന്‍സ്പെക്ടര്‍ എം.പി.റീത്ത മുഖ്യാതിഥിയായി.
ഷെയര്‍ ക്യാമ്പയിനില്‍ പങ്കാളികളായ ടി.ടി.കെ.അമ്മദ് ഹാജി, സി.കെ.ഉസ്മാന് ഹാജി എന്നിവര്‍ രമേശ് ചെന്നിത്തലയ്ക്ക് തുക കൈമാറി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍, കെപിസിസി സെക്രട്ടറി ഐ മൂസ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍,
മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറി സി.കെ.സുബൈര്‍, ജില്ലാ ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി, നിയോജക മണ്ഡലം പ്രസിഡണ്ട് ബംഗളത്ത് മുഹമ്മദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മോഹനന് പാറക്കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് പി.പി അശോകന് സ്വാഗതം പറഞ്ഞു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ബാങ്ക് ഡയറക്ടര്‍മാരുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു.