കക്കട്ടില്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പണിത പടിഞ്ഞാറയില്‍ മുക്ക്-അരിപ്പൂവില്‍ റോഡ് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി.കുഞ്ഞിരാമന്‍, കെ.ടി.രാജന്‍, ടി പ്രസീദ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എം.ഷിബിന്‍ സ്വാഗതവും ടി വിനോദ് നന്ദിയും പറഞ്ഞു.