കല്ലാച്ചി: നാദാപുരം മേഖലയില്‍ ബിജെപിയുടെ മുന്നണി പോരാളിയായിരുന്ന സി.പി.കണ്ണനെ പാര്‍ട്ടി അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വീട്ടിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു. കോഴിക്കോട് നോര്‍ത്ത് ജില്ല അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്, മേഖല വൈസ് പ്രസിഡന്റ് എം.പി.രാജന്, മണ്ഡലം പ്രസിഡന്റ് ആര്.പി.വിനീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി രവി വെള്ളൂര്‍, രഞ്ജിത്ത് കെ.കെ, കെ.ടി. കുഞ്ഞിക്കണ്ണന്, ഗോവിന്ദന്, വിപിന്‍ ചന്ദ്രന്, കെ.സുരേന്ദ്രന്, ടി.പി.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
