പയ്യോളി: പഠനത്തോടൊപ്പം മാനസിക ഐക്യവും കൈവരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം
വളരെ പ്രാധാന്യമേറിയതാണെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പയ്യോളി തിക്കോടിയന് സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ‘സര്‍ഗായനം 2025’, വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകളില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും വിദ്യാര്‍ഥികളുടെയും സമൂഹത്തിന്റെയും മാനസിക ഐക്യവും മത സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ വക്താക്കളായി എല്ലാ വിദ്യാലയങ്ങളും മാറട്ടെ
എന്നു മന്ത്രി പറഞ്ഞു. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.
കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ സചിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി പി ദുല്‍ഖിഫില്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ പി ഷക്കീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം കെ ശ്രീനിവാസന്, വാര്‍ഡ് മെമ്പര്‍ ബിനു കാരോളി, പിടിഎ വൈസ് പ്രസിഡന്റ് രമേശന് കൊക്കാലേരി, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് ടി ഖാലിദ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ വി നിഷ, സ്റ്റാഫ് സെക്രട്ടറി എ ടി രഞ്ജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പി ടി
എ പ്രസിഡന്റ് സി പ്രമോദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പി ഗോവിന്ദന് നന്ദിയും പറഞ്ഞു.
വിവിധ വിഭാഗങ്ങളില്‍ മികവുപുലര്‍ത്തിയ പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു. സമാപന സമ്മേളനത്തിനു മുന്നോടിയായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാ സായാഹ്നവും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി. രണ്ടുദിവസങ്ങളായി നടന്ന സര്‍ഗായനം 2025 ന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വിദ്യാലയത്തില്‍ നടപ്പിലാക്കിയ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ‘മികവുത്സവ’വും സംഘടിപ്പിച്ചു.