കണ്ടില്ലന്ന് നടിക്കുന്ന സർക്കാർ നയം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ജനവിരുദ്ധ നയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും മഹിളാ കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് നേതൃതല കൺവെൻഷൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി. ഗീത അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് നേതാക്കളായ തായന ബാലമണി, അനിഷ പ്രദീപ്, ഒ.വനജ, സറീന പുറ്റങ്കി, ലീല ആര്യൻ ങ്കാവിൽ, ലീബ സുനിൽ എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺ ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ.ബി മേത്തർ എംപി നയിക്കുന്ന സാഹസ് യാത്രക്ക് എപ്രിൽ 8 ന് കുറ്റ്യാടി ബ്ലോക്കിലെ വിവിധ മണ്ഡലങ്ങളിൽ
സ്വികരണം നൽകാൻ യോഗം തിരുമാനിച്ചു.