ക്ലാസിന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡില്‍ തുടക്കം കുറിച്ചു. ബ്രസ്റ്റ് കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, വായിലെ കാന്‍സര്‍ തുടങ്ങിയവ സ്വയം പരിശോധിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്.
അല്പം സമയവും ശ്രദ്ധയും ഉണ്ടെങ്കില്‍ പലതും തുടക്കത്തിലേ മനസിലാക്കാനും സംശയം ഉണ്ടെങ്കില്‍ വിദഗ്ധ പരിശോധയും ചികിത്സയും ലഭ്യമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
വാര്‍ഡ് മെമ്പര്‍ എ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ജെപിഎച്ച്എന്‍ ദിവ്യ ക്ലാസെടുത്തു. എംജിഎന്‍ആര്‍ജിഎസ് എ.ഇ ഗോകുല്‍, എസ്ആര്‍ ആശാവര്‍ക്കര്‍ ടി.കെ റീന, തിയ്യര് കുന്നത്ത് കണ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.