നഷ്ട പരിഹാരം നല്‍കണമെന്ന് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദുരന്തം നടന്ന് ഒരാഴ്ച കഴിഞ്ഞെങ്കിലും പരിക്കേറ്റവര്‍ക്ക് യാതൊരു സഹായവും മലബാര്‍ ദേവസ്വത്തിന്റെയോ സംസ്ഥാന സര്‍ക്കാറിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. പരിക്കേറ്റവര്‍ കൂടുതലും ദിവസ വേതനക്കാരും തൊഴിലുറപ്പ് തൊഴിലാളികളുമാണ്.
ചികിത്സയുടെ ഭാരിച്ച ചെലവിനോടൊപ്പം പരിക്കേറ്റവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജോലിക്ക് കൂടി പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് മിക്കവാറും കുടുംബങ്ങളെ പട്ടിണിയിലാക്കിയ സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയെങ്കിലും ഉടന്‍ ധനസഹായം നല്കാന് മലബാര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും തയ്യാറാവണമെന്ന് ബിജെപി മണ്ഡലം നേതാക്കള്‍ ആവശ്യപ്പെട്ടു.
പരിക്കേറ്റവരുടെ വീടുകള്‍ ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കെ കെ വൈശാഖ്, എസ് ആര് ജയികിഷ്, അതുല്‍ പെരുവട്ടൂര്‍, പ്രിയ ഒരുവമ്മല്‍, സരിത വസന്തപുരം, കെ. പി എല്‍. മനോജ്, മാധവന് ബോധി, ഉദയകുമാര്‍ മീത്തലെ കാരോട്, കെ.ടി.കെ ബിജു എന്നിവര്‍ സന്ദര്‍ശിച്ചു.