
വടകര: സിപിഐ വടകര ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് സിപിഐ നൂറാം വാര്‍ഷികാഘോഷ സമ്മേളനവും പഴയ കാല പ്രവര്‍ത്തകരെ ആദരിക്കലും നടത്തി. വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവരെ അനുമോദിക്കുന്ന പ്രതിഭാ സംഗമം പരിപാടിയും നടന്നു. പെരുവാട്ടുംതാഴെ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.സജീവ് കുമാര്‍ അധ്യക്ഷനായി. പഴയ കാല പ്രവര്‍ത്തകരേയും വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച പ്രതിഭകളേയും ജില്ലാ പഞ്ചായത്ത് അംഗം എന്‍.എം.വിമല ആദരിച്ചു. ജില്ലാ എക്സി.അംഗം ആര്.സത്യന് ലോക്കല്‍ സെകട്ടറി സി. രാമകൃഷ്ണന്, പി.അശോകന്, പി.ഗീത, കെ.പി.ജയിന്, പി.നിഷ, ഇ.ടി.കെ.രാഘവന്, ആര്‍ടിസ്റ്റ് രാംദാസ് എന്നിവര്‍ പ്രസംഗിച്ചു