കൂട്ടിയത് കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് വാണിമേല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാണിമേല്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി വി.എം.ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൂടി വരുന്നതിനിടയില്‍ എല്ലാ നികുതികളും കൂട്ടി ജനങ്ങളെ പ്രയാസത്തിന്മേല്‍ പ്രയാസത്തിലാക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് നികുതിക്കൊള്ള നിര്‍ത്തിയില്ലെങ്കില്‍ മന്ത്രിമാരെ റോഡില്‍ തടയുമെന്ന് വി.എം.ചന്ദ്രന് മുന്നറിയിപ്പു നല്കി.
എന്‍ കെ മുത്തലിബ് അധ്യക്ഷത വഹിച്ചു. നങ്ങാണ്ടി സുലൈമാന്‍, ജോസ് ഇരുപ്പക്കാട്, കെ. ബാലകൃഷ്ണന്, ടി. കെ മൊയ്തുട്ടി, ഷെബി സെബാസ്റ്റ്യന്‍, യു. പി ജയേഷ് കുമാര്‍, കല്ലില്‍ കുഞ്ഞബ്ദുള്ള, കെ.കെ സമീര്‍, കെ.കെ ഷരീഫ്, കുഞ്ഞിമോയ്തു പുതിയോട്ടില്‍, കെ പി മൊയ്തു ഹാജി, രാജന് കമ്പ്ളിപ്പാറ, അസ്ലം കല്ലില്‍, ഡൊമിനിക് വിലങ്ങാട്, മാതു കുറ്റികടവത്ത്, സിനാന് പാക്കോയി തുടങ്ങിയവര്‍ സംസാരിച്ചു, കെ. പി അബ്ദുള്ള സ്വാഗതവും രവീന്ദ്രന് വയലില്‍ നന്ദിയും പറഞ്ഞു.