തലശ്ശേരി: ഷാര്‍ജയില്‍ നിന്ന് അവധിക്ക് നാട്ടില്‍ എത്തിയ യുവാവിനെ വന്നതിന്റെ പിറ്റേന്നു തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ നലാംമൈല് മമ്മാലി മുക്കിനടുത്ത ബൈത്തുല്‍ സുഹറയില് ജിയാദാണ് (22) മരിച്ചത്. കഴിഞ്ഞ ദിവസം സന്ധ്യക്ക് ഏഴ് മണിയോടെയാണ് തലശേരി പുതിയ ബസ് സ്റ്റാന്റ് പച്ചക്കറി മാര്‍ക്കറ്റിന് പിറകിലെ പാളത്തില്‍ മൃതദേഹം കണ്ടത്. തലശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കതിരൂരിലെ മജീദിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍: ജിഫാദ്, ജുനൈദ്, മാജിദ.