നിറഞ്ഞതായിരുന്നു. വീട്ടിനകത്ത് തളച്ചിടപ്പെട്ടവരെ പഞ്ചായത്ത് മുന്‍കൈ എടുത്ത് ഇരിങ്ങല്‍ സര്‍ഗാലയില്‍ എത്തിച്ചു. അവിടെ വിവിധ പരിപാടികളോടെ നടന്ന കുടുംബ സംഗമം ഏവര്‍ക്കും ഹൃദ്യമായ അനുഭവമായി. 45 കുടുംബങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. ഇവരെ എത്തിക്കാനായി മാത്രം 25 കാറുകള്‍ ഏര്‍പാടാക്കിയിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെയും ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടന്ന കുടുബ സംഗമം വൈസ് പ്രസിഡന്റ് രേവതി പെരുവണ്ടിയിലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ബിജുനേഷ് എസ് എന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്ഥിരം സമിതി ചെയര്മാന്മാരായ കെ.മധുസൂദനന്, ശ്യാമള പുവേരി ജനപ്രതിനിധികളായ ജംഷീര്‍, വി. പി അബൂബക്കര്‍, പ്രസാദ് വിലങ്ങില്‍, സി.പി പ്രിയങ്ക, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ കെ സജീവന്, രാജേഷ് ചോറോട്, കെ. എം നാരായണന്, ഒ.എം.അസീസ്, പി. പി സുരേന്ദ്രന്, കെ.പി രാജേഷ്, പഞ്ചായത്ത് സെക്രട്ടറി രാജീവന് വള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.നാരായണ സ്വാഗതവും കെ.കെ രാമചന്ദ്രന് നന്ദിയും പറഞ്ഞു.
വോയിസ് ഓഫ് ചോറോടിന്റെ മധുരഗീതങ്ങള്‍, സുധന് കൈവേലി ആന്‍ഡ് ടീം അവതരിപ്പിച്ച കലയിലൂടെ ഒരു യാത്ര, പ്രജിലാ ആന്‍ഡ് ടീം ചോറോട് ഈസ്റ്റിന്റെ ഒപ്പന, ഷൈനി ആവള ആന്‍ഡ് ടീം അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ എന്നീ കലാപരിപാടികള്‍ ഉണ്ടായിരുന്നു. സന്തോഷകരമായ ബോട്ട് യാത്ര കൂടി നടത്തിയാണ് കിടപ്പുരോഗികളും കുടുംബാംഗങ്ങളും മടങ്ങിയത്. പരിപാടിയില്‍ പങ്കെടുത്ത കിടപ്പു രോഗികളായ മുഴുവന്‍ അതിഥികള്‍ക്കും പാലിയേറ്റിവ് കമ്മിറ്റി വകയും കുടുംബശ്രീ സിഡിഎസ് വകയും ഗിഫ്റ്റ് നല്കി.