വടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് വാർഷിക
സമ്മേളനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കീഴൽ യുപി സ്കൂളിലെ കെ. രാജൻ നഗറിൽ രാവിലെ ഒമ്പതരക്ക് ഡിഡിഇ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്യും.
എൻ. കെ രാധാകൃഷ്ണൻ അധ്യക്ഷനാവും. സമ്മേളത്തോടനുബന്ധിച്ച് കീഴൽ യൂണിറ്റ് കമ്മിറ്റി അംഗം എൻ. കെ ജാനകി നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും ഉണ്ടാവും. സംഘടന നേരിടുന്ന പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ എൻ.കെ രാധാകൃഷ്ണൻ, പി.എം കുമാരൻ, പി.പി കുട്ടികൃഷ്ണൻ, സുധാകരൻ മേലത്ത്, കലിക പി ശങ്കരൻ എന്നിവർ പങ്കെടുത്തു.