ടെല്‍ അവീവ്: ഇസ്രയേലില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകളില്‍ സ്ഫോടന പരമ്പര. ടെല്‍ അവീവിലാണ് സംഭവം.
ഭീകരാക്രമണമാണെന്ന് അധികൃതര്‍ സംശയിക്കുന്നു. ആളപായമില്ല.
ഗാസയില്‍ നിന്ന് ബന്ദികളാക്കിയ നാല് പേരുടെ മൃതദേഹങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറിയതിന് പിന്നാലെയാണ് സ്ഫോടന പരമ്പരങ്ങള്. മറ്റ് രണ്ട് ബസുകളില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഇത് ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. അഞ്ച് ബോംബുകളും സമാനമാണെന്ന് ഇസ്രയേല്‍ പോലീസ് അറിയിച്ചു.
എല്ലാ ബസുകളിലും ഒരാള്‍ തന്നെയാണോ സ്ഫോടക വസ്തുക്കള്‍ വച്ചതെന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ബസുകളിലും ട്രെയിനുകളിലും തെരച്ചില്‍ നടത്തിവരികയാണ്. ഷിന്
ബെറ്റ് ഇന്റേണല്‍ സെക്യൂരിറ്റി ഏജന്‍സി അന്വേഷണം ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചു.