
ജലസംരക്ഷണത്തിനും അതിന്റെ പരിപാലനത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാന് മന്ത്രി കൃഷി സിഞ്ചായീ യോജന. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വാട്ടര്‍ ഷെഡ് കോമ്പോനന്റ് എന്ന പേരില്‍ 2021 -22 വര്‍ഷത്തില്‍ കുന്നുമ്മല്‍ ബ്ലോക്കിലെ പഞ്ചായത്തുകളിലും നാദാപുരം

മണ്ണ് ജല സംരക്ഷണം, ഉത്പാദന സമ്പ്രദായം മെച്ചപ്പെടുത്തല്‍, ജീവനോപാധികള്‍ സംരക്ഷിക്കല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. നാദാപുരം പഞ്ചായത്തിന് പദ്ധതിയുടെ ഭാഗമായി 4 കോടി 97ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ 60:40 എന്ന അനുപാതത്തില്‍ ആണ് തുക വകയിരുത്തുന്നത്. തോടുകളുടെ സംരക്ഷണം, ഫല വൃക്ഷ തൈകളുടെ വിതരണം, ഔഷധ സസ്യതോട്ട നിര്‍മാണം, സംയുക്ത കൃഷി പ്രോത്സാഹനം, റെയിന്‍ ഷെല്‍ട്ടര്‍ നിര്‍മാണം തുടങ്ങിയ ഒരു കോടി 56 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പഞ്ചായത്തില്‍ നടന്നു കഴിഞ്ഞു. ലാന്‍ഡ് റിസോഴ്സസിലെ

പച്ച തുരുത്ത്
പ്രധാന മന്ത്രി കൃഷി സിഞ്ചായി പദ്ധതിയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ നിര്‍മിച്ച പച്ചത്തുരുത്ത് ഫല വൃക്ഷതോട്ടം ഇന്ന് നാടിനു സമര്‍പ്പിക്കും. കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായിട്ടുള്ള തൂണേരി ബ്രാഞ്ച് കനാലിന്റെ കോറോത് ഭാഗം കാട് മൂടി മാലിന്യം നിക്ഷേപിക്കപെട്ട നിലയിലായിരുന്നു. ഇറിഗേഷന്‍ വിട്ടുനല്‍കിയ സ്ഥലത്താണ് 50,000 രൂപ ചിലവില്‍ ഫല വൃക്ഷ തോട്ടം നിര്‍മിച്ചിരിക്കുന്നത്. മല്ലിക മാവ്, വിയറ്റ്നാം പ്ലാവ്, തായ്ലന്ഡ് ചാമ്പക്ക, റംബൂട്ടാന്, നെല്ലിക്ക എന്നിങ്ങനെ വിവിധങ്ങളായ ഫല വൃക്ഷങ്ങള്‍ ജനകീയ പിന്തുണയോടു കൂടി നടുവാന്‍ കഴിഞ്ഞെന്നു വാര്‍ഡ് മെമ്പര്‍ വി.അബ്ദുല്‍ ജലീല്‍ പറഞ്ഞു.