വടകര: മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ സ്ഥലം മാറ്റണമെന്നാണ് സര്‍ക്കാര്‍ നയമെങ്കില്‍ വടകര മുനിസിപ്പല്‍
ഓഫീസിലിതാ ഒരാള്‍ 16 വര്‍ഷം ഒരേ സീറ്റില്‍ ജോലി ചെയ്യുന്നു. നാലു തവണ സ്ഥലംമാറ്റം ഉത്തരവ് വന്നിട്ടും മാറ്റാതെ നിലനിര്‍ത്തിയ സംഭവം യുഡിഎഫ്-ആര്‍എംപിഐ നേതൃത്വം ഏറ്റെടുത്തു. നേതാക്കളും യുഡിഎഫ് കൗണ്‍സിലര്‍മാരും മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു.
ബില്കലക്ടര്, കൗണ്‍സില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന ജീവനക്കാരനെതിരെയാണ് പരാതി. സ്ഥലംമാറ്റം ഉത്തരവ് നാല് തവണ വന്നിട്ടും ഈ ജീവനക്കാരനെ വടകര നഗരസഭയില്‍ നിന്നു വിടുതല്‍ ചെയ്യാതെ നിലനിര്‍ത്തുകയാണ്. വടകര നഗരസഭയില്‍ നടക്കുന്ന കുത്തഴിഞ്ഞ ഭരണത്തിനും അഴിമതിക്കും ചുക്കാന്‍ പിടിക്കുന്നത് ഈ ജീവനക്കാരന്റെ നേതൃത്വത്തിലാണെന്നാണ്
യുഡിഎഫ്-ആര്‍എംപിഐ ആരോപണം. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ 14-ന് ചോറോട് പഞ്ചായത്തിലേക്ക് വിടുതല്‍ ചെയ്യാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഉത്തരവ് വന്നിട്ടും അനക്കമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് യുഡിഎഫ്-ആര്‍എംപിഐ വടകര മുനിസപ്പല്‍ കമ്മിറ്റി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചത്. ഉച്ചക്ക് തുടങ്ങിയ ഉപരോധം രണ്ടേകാല്‍ വരെ നീണ്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. പ്രശ്നം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയതായി മുനിസിപ്പല്‍ സെക്രട്ടറി നേതാക്കളെ അറിയിച്ചു. ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന ഉറപ്പില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.