വടകര: വൈക്കിലശ്ശേരി തെരു ശ്രീ മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോത്സവം ഫെബ്രുവരി 24 മുതല്‍ 27 വരെ
ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ പള്ളിയുണര്ത്തലോടുകൂടിയാണ് ഉത്സവത്തിനു തുടക്കം. രാവിലെ 8.30ന് സംഗീതാരധാന. പിന്നീട് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ കലശംകുളി. ക്ഷേത്രത്തില്‍ ശാന്തി ചെയ്യുന്നവര്‍ തങ്ങളുടെ വ്രതം ആരംഭിക്കുന്നത് ഈ ചടങ്ങോട് കൂടിയാണ്. ഉച്ചക്ക് 12ന് പകല്‍ വിളക്ക്. വൈകിട്ട് അഞ്ചിന് കലവറ നിറക്കല്‍. രാത്രി ഏഴിന് ഇരട്ടത്തായമ്പക. വാദ്യകലാരംഗത്തെ യുവ പ്രതിഭകളായ സദനം അശ്വിന് മുരളിയുടെയും കല്ലേകുളങ്ങര ആദര്‍ശിന്റെയും നേതൃത്വത്തിലാണ് ഇരട്ടത്തായമ്പക. രാത്രി 9.30 ന് മെഗാ തിരുവാതിരയും കൈകൊട്ടികളിയും അരങ്ങേറും. തുടര്‍ന്ന് നാടന്‍പാട്ടുകളുടെ ആവിഷ്കാരം. 25ന് ആറു മണിക്ക് അഖണ്ഡനാമജപം ആരംഭിക്കും. രാത്രി ഏഴിന് ആല്‍ത്തറമേളം. കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ പ്രമാണത്തില്‍ 50ഓളം വാദ്യകലാകാരന്മാരാണ് ആല്ത്തറമേളത്തില് അണിനിരക്കുന്നത്. രാത്രി 10.30ന് കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷന്‍സിന്റെ ‘നമ്മള്’ നാടകം അരങ്ങേറും. 26 ന് രാവിലെ 8.30ന് ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവ
ക്ഷേത്രാങ്കണാത്തില്‍ അരങ്ങേറും. 11 മണിക്ക് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം. ഉച്ചക്ക് 2.30ന് ശിവരാത്രി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീര് വരവ്. പയോളത്തില്‍ നിന്നു പുറപ്പെട്ട് ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. താലപ്പൊലി എഴുന്നള്ളത്താണ് മറ്റൊരു പ്രധാന ചടങ്ങ്. ഫുള്‍സെറ്റ് പഞ്ചവാദത്തിന്റെയും മുത്തു കുടയുടെയും അകമ്പടിയോടുകൂടി പുത്തന്‍പുരയില്‍ കാരണവര്‍ സ്ഥാനത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര് പങ്കെടുക്കും. കുട്ടികളുടെ നൃത്തം, ശിങ്കാരിമേളം വിത്ത് ഫ്യൂഷന്‍ തുടങ്ങിയ കലാരൂപങ്ങളും ഉണ്ടാവും. മറ്റൊരു താലപ്പൊലി ഘോഷയാത്ര വൈക്കിലശ്ശേരി പരദേവത ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. 27ന്
അന്നദാനത്തോടുകൂടിയാണ് സമാപനം. ഉത്സവത്തിന് എല്ലാ ദിവസവും പകല്‍ വിളക്കും രാത്രി ചുറ്റുവിളക്കും ഉണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചക്ക് പ്രസാദ ഊട്ടും (അന്നദാനം) ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.പി.റൂബി, സെക്രട്ടറി എസ്.സിജു, എം.കെ.സുനില്‍കുമാര്‍, കെ.പി.മനോജ് എന്നിവര്‍ പങ്കെടുത്തു.



വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.പി.റൂബി, സെക്രട്ടറി എസ്.സിജു, എം.കെ.സുനില്‍കുമാര്‍, കെ.പി.മനോജ് എന്നിവര്‍ പങ്കെടുത്തു.