സംഘം വടകര മേഖലാ കമ്മിറ്റിയും മുവി ലവേഴ്സ് വടകരയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (വ്യാഴം) നഗരസഭ സാംസ്കാരിക ചത്വരത്തില്‍ രണ്ട് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാം കിങ്കര്‍ ബെയ്ജ്, മേഘാ ധാക്കാ താരാ എന്നിവയാണ് ഇന്നത്തെ സിനിമകള്‍.
പ്രദര്‍ശനത്തിനു മുന്നോടിയായി ‘എന്റെ ഘട്ടക്ക് അനുഭവങ്ങള്‍’ എന്ന വിഷയത്തില്‍ സംവിധായകന് സജിന്‍ ബാബു പ്രഭാഷണം നടത്തും. മുന്ന് ദിവസത്തെ ഫിലിം ഫെസ്റ്റിവല്‍ ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ വി. കെ. ജോസഫ് ഉദ്ഘാട്നം ചെയ്തു.
സി.വി.രമേശന് അധ്യക്ഷനായി. സിനിമാ പ്രവര്ത്തകന് മധു ജനാര്ദനന് ഘട്ടക്ക് അനുസ്മരണം നടത്തി. കാനപ്പള്ളി ബാലകൃഷ്ണന്, അനില്‍ ആയഞ്ചേരി, ഗോപീനാരായണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അമാര്‍ ലെനിന്, സുബര്‍ണരേഖ എന്നീ
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.