ചോറോട് ഈസ്റ്റ്: കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന സി പി രാമചന്ദ്രന്റെ ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് വൈക്കിലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ചടങ്ങിൽ

കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സിക്രട്ടറി രാജേഷ് ചോറോട് ഉദ്ഘാടനം ചെയ്തു പി.ഗാംഗാധരൻ, വി.പി ഇസ്മയിൽ, ടി.കെ രാജൻ കെ.കെ കൃഷ്ണദാസ് , ശ്രീ ജിഷ് യുഎസ്,പ്രവീൺ തറോകണ്ടി, സത്യൻ സി, ശ്രീധരൻ സി, സന്തോഷ് കോമുള്ളി എന്നിവർ സംസാരിച്ചു.