അഴിയൂര്‍ : മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഴിയൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണാ
സമരം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരന് ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.
പാമ്പളളി ബാലകൃഷ്ണന്, കെ.പി വിജയന്, കെ.പി രവീന്ദ്രന്, ടി.സി രാമ ചന്ദ്രന്, ഫിറോസ് കാളാണ്ടി, കെ.എം ശശിധരന്, പുരുഷു രാമത്ത്, അഹമ്മദ് കല്പക, വിജയന് കോവുക്കല്‍, ശ്രീകുമാര്‍ കോട്ടായി എന്നിവര്‍ പ്രസംഗിച്ചു. നസീര്‍ വീരോളി, എന്‍ ധനേഷ്, ഷഹീര്‍ അഴിയൂര്‍, കെ. പി ജയരാജന്, റഫീഖ്, സ്മാജി പ്രേമന്, കെ.പി നിജേഷ് എന്നിവര്‍ നേതൃത്വം നല്കി.