
കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രഭാകരനും മരുമകൻ സുരേന്ദ്രനും പോകുന്നതിനിടെയാണ് കാട്ടാനായാക്രമണം ഉണ്ടാകുന്നത്. സുരേന്ദ്രനെയാണ് ആദ്യം കാട്ടാന ആക്രമിക്കാനെത്തിയത്. ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രഭാകരന് രക്ഷപ്പെടാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകരും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു.
പീച്ചി ഡാമിന്റെ റിസർവോയറിനോട് ചേർന്ന് കിടക്കുന്ന വനമേഖലയാണ് താമരവെള്ളച്ചാൽ. റിസർവോയറിൽനിന്നു മത്സ്യം പിടിച്ചും വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവിടെ ആദിവാസികൾ ഉപജീവനമാർഗം കണ്ടെത്തുന്നത്. ഇത്തരത്തിൽ രാവിലെ വനവിഭവങ്ങൾശേഖരിക്കാൻ പോയപ്പോഴാണ് പ്രഭാകരനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്.