വില്യാപ്പള്ളി: രാഷ്ട്രീയ യുവജനതാദള്‍- സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി ജനത ഏകദിന ക്യാമ്പിന് വേണ്ടി മൈക്കുളങ്ങരയില്
തയ്യാറാക്കിയ പന്തലും കസേരകളും ബാനറുകളും പതാകകളും തീയിട്ടു നശിപ്പിച്ച സാമൂഹിക ദ്രോഹികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആര്‍വൈജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തദിവസം കണിയാങ്കണ്ടി പാലത്തിനു സമീപം സിപിഎമ്മിന്റെ സംഘാടക സമിതി ഓഫീസും കൊടിമരങ്ങളും തകര്‍ത്തവരെയും പിടികൂടണമെന്നു ആര്‍വൈജെഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ കമ്മിറ്റി തീരുമാനിച്ചു.
