കൂടുന്നു. കുറുങ്ങാം പൊയിൽ താഴ ഒരേക്കറിൽ മരച്ചീനിയും വാഴ കൃഷിയും വ്യാപകമായി നശിപ്പിച്ചു. പകൽ വെളിച്ചത്തിലടക്കം പന്നികൾ ഇറങ്ങുകയാണിവിടങ്ങളിൽ. കൃഷിയിടങ്ങളിൽ ചുറ്റും വേലി കെട്ടിയും വലയിട്ടും ലൈറ്റുകൾ സ്ഥാപിച്ചുമൊക്കെയാണ് കൃഷി ആരംഭിച്ചത്. എന്നിട്ടും ഇവ നശിപ്പിക്കപ്പെടുകയാണ്. എം.ടി.കെ സുരേന്ദ്രൻ, ഗീരിഷ് പുതിയോടും പൊയിൽ, കെ.ഡി.സി ചന്ദ്രൻ, ശശി കുനിയിൽ, അശോകൻ ചക്കര എന്നിവർ ചേർന്ന നടത്തുന്ന കൂട്ടുകൃഷിയാണ് നശിപ്പിച്ചിരിക്കുന്നത്. എല്ലാ വർഷവും ഇവർ പച്ചക്കറി കൃഷി നടത്താറുണ്ട്.
പച്ച കറി കൃഷി പ്രോസാഹിപ്പിക്കുന്നതിനായ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമ്പോൾ വന്യജീവി ആക്രമണം തടയാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ഉയരുകയാണ്..പഞ്ചായത്തംഗം പ്രസാദ് വിലങ്ങിൽ കൃഷിയിടത്തിലെത്തി. വന്യജിവി ശല്യം തടയാൻ കർശന നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം അധികൃതരോടാവശ്യപ്പെട്ടു.