വടകര: മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വെൽകെയർ ഹെൽത് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റെഡും പി വി എസ് സൺറൈസ് ഹോസ്പിറ്റൽ കോഴിക്കോടും സം യുക്തമായി ഏകദിന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, ഹൃദ്രോ ഗ വിഭാഗം എന്നിവയിൽ പരിശോധന നടത്തി. ബി പി, ഷുഗർ തുടങ്ങിയ സ്ഥിരം പരിശോധനകൾക്ക് പുറമെ ചിലവ് കൂടിയ ഫൈബ്രോസ്കാൻ, ഇ സി ജി
തുടങ്ങിയ സേവനങ്ങൾ തികച്ചും സൗജന്യമായി നൽകി.രണ്ടു ഡോക്ടർ മാർ ഉൾപ്പെടെ ഇരുപതോളം ആരോഗ്യപ്രവർത്തകർ ക്യാമ്പിന്റെ ഭാഗമായി.നൂറിൽ പരം രോഗികൾക്ക് ക്യാമ്പിന്റെ സേവനം ലഭ്യമായി. വാർഡ് മെമ്പർ സിമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബി ബീന അധ്യക്ഷത വഹിച്ചു. രസ്മി ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ടി കെ ജൂലി പരിപാടി വിശദമാക്കി. എൻ എസ് എസ് ലീഡർ ശ്രീലക്ഷ്മി സന്തോഷ് സ്വാഗതം പറഞ്ഞു. വോളന്റീർ ഡയനാ നന്ദി പറഞ്ഞു.