വടകര: കുറിഞ്ഞാലിയോട് ആരോഗ്യ ഉപകേന്ദ്രത്തിൽ ഡോക്ടറുടെ സേവനം
തരപ്പെടുത്തണമെന്ന് സിപിഐ കാർത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഒ. എം ബാലൻ നഗറിൽ നടന്ന സമ്മേളനം മണ്ഡലം സെക്രട്ടറി എൻ.എം ബിജു ഉദ്ഘാടനം ചെയ്തു. ഐ. എം അശോകൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി. സുരേഷ്ബാബു രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. . മണ്ഡലം കമ്മിറ്റി മെമ്പർ ടി. പി റഷീദ്, ലോക്കൽ കമ്മിറ്റി മെമ്പർ സി. ബാബു, എം സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഒ.എം അശോകൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി ഒ.എം അശോകൻ ( സെക്രട്ടറി), കെ.എം ഹരിദാസ് (അസിസ്റ്റന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.