കുറ്റ്യാടി: ബാത്ത്റൂമില്‍ പോകാന്‍ സൗകര്യം ചോദിച്ചെത്തി അമ്പലക്കുളങ്ങരയിലെ വീട്ടുടമയുടെ സ്വര്‍ണ മാല കവര്‍ച്ച
ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി സോഫിയ ഖാനെയാണ് (27) കുറ്റ്യാടി പോലിസ് അറസ്റ്റ് ചെയ്തത്. കുറ്റ്യാടിക്കടുത്ത വാടക കെട്ടിടത്തിലെ താമസ സ്ഥലത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി അമ്പലക്കുളങ്ങര-നിട്ടൂര്‍ റോഡിലെ കുറ്റിയില്‍ ചന്ദ്രിയുടെ വീട്ടിലാണ് സോഫിയഖാന്‍ മറ്റൊരാളോടൊപ്പം ബാത്റൂം സൗകര്യം തേടി എത്തിയത്. ബാത്റൂം കാണിക്കുന്നതിനിടയില്‍ വീട്ടുടമയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി മാല തട്ടിപ്പറിച്ചെങ്കിലും ബഹളം കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേയ്ക്കും ഇരുവരും ബൈക്കില്‍
രക്ഷപ്പെടുകയായിരുന്നു
കുറ്റ്യാടി പോലീസ് അല്പസമയത്തിനകം സ്ഥലത്തെത്തി ഏറെ നേരത്തെ തെരിച്ചലിന് ശേഷം സ്വര്‍ണാഭരണം കണ്ടെത്തി. തുടര്‍ന്ന് നടന്ന സമഗ്ര അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
എസ്എച്ച്ഒമാരായ കൈലാസനാഥ്, സിപിഒമാരായ ശ്രീജിത്ത്, വിജയന്, ദീപ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.