വടകര: കെഎസ്എസ്പിഎ യുടെ സജീവ പ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന
ചോറോട് ചാക്കോളി ബാലകൃഷ്ണ കുറുപ്പിന്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഇതോടനു ബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു.
അഡ്വ. പി.ടി.കെ നജ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.കെ രവീന്ദ്രൻ, എ. ഭാസ്കരൻ, പി. മോഹൻദാസ്, സി. നിജിൻ, കെ.കെ മോഹൻദാസ്, പി.എം പ്രകാശൻ, പി. ബാബു രാജൻ എന്നിവർ പ്രസംഗിച്ചു. എ. ബാലകൃഷ്ണൻ സ്വാഗതവും വി. പി രാജൻ നന്ദിയും പറഞ്ഞു.