കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും ജാഗ്രത സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നിയമസാക്ഷരത ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.പി കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നേതൃത്വം നല്കി.
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ടി മനോജ് കുമാര്‍, ബ്ലോക്ക് ഡിവിഷന് മെമ്പര്‍ ഗീത രാജന് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സൂപ്പി(വേളം), റീന (മരുതൊങ്കര) എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി.
അഡ്വ: സുധ ഹരിദ്വാര്‍ നിയമ സാക്ഷരത ക്ലാസെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള വിവിധ നിയമങ്ങള്‍ അവര്‍ വിശദീകരിച്ചു. ബ്ലോക്ക് ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ചെയര്‍പേഴ്സണ്‍ കൈരളി സ്വാഗതംവും വുമണ്‍ ഫെസിലിറ്റേറ്റര്‍ അതുല്യവിന്ദ് നന്ദിയും പറഞ്ഞു. ബ്ലോക്കിലെ 7- പഞ്ചായത്തിലെയും അങ്കണവാടി വർക്കേഴ്സ്
ക്ലാസിൽ പങ്കെടുത്തു.