നാദാപുരം: കെഎസ്ടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം ആവേശമായി.
പുറമേരി കെആര്എച്എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം സംസ്ഥാന വൈസ് പ്രസിഡന്റ് മണ്ടോടി ബഷീര്‍ ഉദ് ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 17 സബ്ജില്ലകളില്‍ നിന്നായി ഇരുന്നൂറോളം അധ്യാപകര്‍ മത്സരത്തില്‍ പങ്കടുത്തു. മസ്കറ്റ് കെഎംസിസി പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന
സെക്രട്ടറി നാസര്‍ എടച്ചേരി കളിക്കാരെ പരിചയപ്പെട്ടു.
കെഎസ്ടിയു ജില്ലാ സെക്രട്ടറി എ.കെ.അബ്ദുള്ള, നാദാപുരം ടിഐഎം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എന്‍.കെ.അബ്ദുല്‍ സലീം, ഷംസു മഠത്തില്‍, നൗഫല്‍ സി.വി, റാഷിദ്, കെ. അസ്ലം, നൗഫല്കിഴക്കയില്, കെ. വി. കുഞ്ഞമ്മദ്, പി. മുനീര്‍, ആമിര്‍.കെ എന്നിവര്‍ പ്രസംഗിച്ചു.