കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞ് മൂന്നു പേര് മരിക്കാനിടയായ സംഭവം ദു:ഖകരവും
ദാരുണവുമാണെന്ന് ദേവസ്വം മന്ത്രി വി.എന്‍.വാസവന്. സംഭവത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മന്ത്രി അഞ്ചു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡും മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായാണ് തുക നല്‍കുക. ഗുരുവായൂര്‍ ദേവസ്വം മൂന്നു ലക്ഷവും മലബാര്‍ ദേവസ്വം രണ്ട് ലക്ഷവും വീതമാണ് നല്‍കുക. ആദ്യ ഗഡു മരിച്ച വടക്കയില്‍ രാജന്റെ കുടുംബത്തിന് മന്ത്രി കൈമാറി. ഇന്നു രാവിലെ മണക്കുളങ്ങര ക്ഷേത്രത്തിലെത്തിയപ്പോഴാണ് സഹായ ധനം പ്രഖ്യാപനം നടത്തിയത്.
പരിക്കേറ്റവര്‍ക്ക് ഗുരുതരാവസ്ഥ നോക്കി ചികിത്സാ സഹായം നല്‍കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാട്ടാന
പരിപാലനം ചട്ടം കര്‍ശനമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. കുടുതല്‍ നടപടികള്‍ വനം-വന്യജീവി വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കും. ക്ഷേത്രം സന്ദര്‍ശിച്ച മന്ത്രി ക്ഷേത്രഭാരവാഹികളുമായി ചര്‍ച്ചനടത്തി. കാനത്തില്‍ ജമീല എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്മാന് കെ.സത്യന്, സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. മരണമടഞ്ഞവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
-സുധീര്‍ കൊരയങ്ങാട്

പരിക്കേറ്റവര്‍ക്ക് ഗുരുതരാവസ്ഥ നോക്കി ചികിത്സാ സഹായം നല്‍കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാട്ടാന

-സുധീര്‍ കൊരയങ്ങാട്