നാദാപുരം: എടച്ചേരി കച്ചേരി സ്കൂള്‍ പരിസരത്ത് മദ്യ വില്പന. ഒരാള്‍ എക്സൈസ് പിടിയിലായി. കച്ചേരി സ്വദേശി അരിയം
പൊയില്‍ വീട്ടില്‍ രാജേഷിനെയാണ് (45) വടകര എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ പി.പി.രാമചന്ദ്രനും സംഘവും പിടികൂടിയത്. പ്രതിയില്‍ നിന്ന് ഏഴര ലിറ്റര്‍ മദ്യം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി കച്ചേരി സ്കൂള്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മേഖലയില്‍ അനധികൃത മദ്യ വില്പന പതിവായതോടെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എക്സൈസ് നടപടി.
സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എന്‍.ജിജു, ഇ.എം.മുസ്ബിന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ടി.പി. തുഷാര, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എന്‍.ജിജു, ഇ.എം.മുസ്ബിന്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ടി.പി. തുഷാര, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു.